Jawan Rum: ജവാൻ റമ്മിൽ `തരി`, ഗുണനിലവാരമില്ല; വിൽപ്പന നിർത്തിവച്ചു
Jawan Rum Quality: വരാപ്പുഴ ഷോപ്പിലെ ഒമ്പത് ബാച്ച് മദ്യത്തിൽ തരികൾ കണ്ടെത്തി. ഇതേ തുടർന്ന് മറ്റ് വിൽപന കേന്ദ്രങ്ങളിലെ ജവാൻ റം പരിശോധിക്കാൻ നിർദേശം നൽകിയിരിക്കുകയാണ്.
കൊച്ചി: ജവാൻ റമ്മിന്റെ വിൽപ്പന എക്‌സൈസ് നിർത്തിവച്ചു. 17 ബാച്ച് ജവാൻ റമ്മിന്റെ വിൽപ്പനയാണ് നിർത്തിവച്ചത്. തരി കണ്ടെത്തിയതിനെത്തുടർന്നാണ് മദ്യത്തിന്റെ വിൽപ്പന നിർത്തിയത്. വരാപ്പുഴ വാണിയക്കാട് ഷോപ്പിൽ വിൽപനയ്ക്ക് എത്തിച്ച മദ്യമാണ് ആദ്യം ഗുണനിലവാരമില്ലെന്ന് ശ്രദ്ധയിൽപ്പെട്ടത്.
തുടർന്ന് എക്‌സൈസ് നടത്തിയ പരിശോധനയിൽ ഈ ഷോപ്പിലെ എട്ട് ബാച്ചുകളിലെ മദ്യവും ഗുണനിലവാരമില്ലാത്തതാണെന്ന് കണ്ടെത്തി. വരാപ്പുഴ ഷോപ്പിലെ ഒമ്പത് ബാച്ച് മദ്യത്തിൽ തരികൾ കണ്ടെത്തി. ഇതേ തുടർന്ന് മറ്റ് വിൽപന കേന്ദ്രങ്ങളിലെ ജവാൻ റം പരിശോധിക്കാൻ നിർദേശം നൽകിയിരിക്കുകയാണ്.
ALSO READ: അളവിൽ കുറവുമായി ജവാൻ; കേസെടുത്ത് ലീഗല്‍ മെട്രോളജി
ഉപയോഗത്തിനുള്ള കാലാവധി കഴിഞ്ഞ മദ്യത്തിലാണ് സാധാരണ തരികൾ കാണാറുള്ളത്. എന്നാൽ, ആവശ്യക്കാർ ഏറെയുള്ളതിനാൽ ജവാൻ റം പെട്ടെന്ന് വിറ്റുതീരാറുണ്ട്. അതിനാൽ കാലാവധി കഴിഞ്ഞതാകാനുള്ള സാധ്യത കുറവാണ്.
കുപ്പിയിൽ നിറച്ച സമയത്തെ വീഴ്ചയാണോയെന്നും പരിശോധിച്ച് വരികയാണ്. മദ്യത്തിന്റെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചു. ജവാൻ റം പൊതുമേഖലാ സ്ഥാപനമായ ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസാണ് നിർമിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.